സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

single-img
2 July 2019

സൗദിയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് വീണ്ടും യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.35നായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ സ്വദേശിയായ ഹൗസ് ഡ്രൈവര്‍ക്കാണ് അതിഗുരുതരപരിക്ക്.

ഇയാളെ അസീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തില്‍ വരുന്ന വീട്ടുടമയെ വിളിക്കാന്‍ വന്നതായിരുന്നു രാജസ്ഥാന്‍ സ്വദേശി. വാഹനത്തിനകത്ത് ഇരിക്കുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടം തെറിച്ച് കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം ഹൂതികള്‍ക്കെതിരായ നടപടി ശക്തമായി തുടരുകയാണെന്ന് അറബ്‌സഖ്യസേന മേധാവി കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.