അഭിനയ രംഗത്ത് നിന്ന് വിടവാങ്ങുന്നു; വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ്: നടി അമ്പിളി ദേവി

single-img
2 July 2019

സീരിയല്‍ രംഗത്തു നിന്ന് താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്നതായി നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് തീരുമാനമെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ താരം പറഞ്ഞു. മൂന്നു മാസം ഗര്‍ഭിണിയാണ് താരം.

തുര്‍ച്ചയായ പരിശോധനകള്‍ ഇനി ആവശ്യമുണ്ട്. ”സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നു വിട്ടുനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. എങ്കിലും മാറിനില്‍ക്കാതെ പറ്റില്ല.”–അമ്പിളി പറഞ്ഞു.

ഭര്‍ത്താവും നടനുമായ ആദിത്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും അമ്പിളി പറഞ്ഞു. ‘സ്ത്രീപദം’ എന്ന സീരിയലില്‍ പ്രീതി എന്ന കഥാപാത്രത്തെയാണ് അമ്പിളിദേവി നിലവില്‍ അവതരിപ്പിക്കുന്നത്. തനിക്കു പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അമ്പിളി പറഞ്ഞു.

സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനും നന്ദി അറിയിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. ജനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹം.

സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി പുതിയ പ്രീതിക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം, ശ്രീ മൂവീസ് & മഴവിൽ മനോരമ എല്ലാവരോടും ഡയറക്ടർ കൃഷ്ണ കുമാർ സർ പ്രൊഡ്യൂസർ ഉണ്ണിത്താൻ sir, എന്നെ സ്നേഹിക്കുന്നവർക്കും🙏

Posted by Adhithyan Jayan on Thursday, June 27, 2019