പേരാമ്പ്രയിൽ കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി

single-img
1 July 2019

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ തലയോട്ടി കണ്ടെത്തി. പ്രദേശത്തെ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്.

കീഴ്‍ത്താടി നഷ്ടപ്പെട്ട പഴക്കമുള്ള തലയോട്ടിയാണിത്. കൂടുതൽ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി. തലയോട്ടിയുടെ പഴക്കം, സ്ത്രീയോ പുരുഷനോ എന്നിവ അറിയുകയാണ് പോലീസിന്‍റെ ലക്ഷ്യം.