മലയാള സിനിമ ഇനി അഹാന ഭരിക്കുമെന്ന് നടി മാലാ പാര്‍വതി

single-img
1 July 2019

ടൊവിനോ തോമസും അഹാന കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൂക്ക. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ അഹാനയുടെ പ്രകടനത്തെ വാഴ്ത്തി നടി മാല പാര്‍വ്വതി രംഗത്തെത്തി. സംസ്ഥാന അവാര്‍ഡ് ഇക്കുറി അഹാനക്കായിരിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

മലയാള സിനിമ ഇനി അഹാന കൃഷ്ണകുമാര്‍ ഭരിക്കുമെന്നും മാലാ പാര്‍വതി പറഞ്ഞു. സിനിമ കാണുന്നതിന് മുമ്പ് തന്റെ പ്രസ്താവന വിലയിരുത്തരുതെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം മാല പാര്‍വതിക്ക് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തി.

മാമിന്റെ പോസ്റ്റ് വായിച്ച് തന്റെ കണ്ണുകള്‍ നിറഞ്ഞു. തനിക്ക് ഇതിന് മുമ്പ് ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല, അതുകൊണ്ടുതന്നെ ഒരു അവാര്‍ഡ് കിട്ടുക എന്നാല്‍ എങ്ങനെയായിരിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍ തനിക്ക് ലഭിച്ച ആദ്യ അവാര്‍ഡായി ഈ പോസ്റ്റിനെ കാണുന്നുവെന്നും താരം വ്യക്തമാക്കി.

വാട്‌സ്ആപ്പിലൂടെ പത്തിലധികം ആളുകള്‍ തനിക്ക് മാല പാര്‍വതിയുടെ പോസ്റ്റ് അയച്ചുനല്‍കി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അത് കാണുമ്പോള്‍. ചിത്രം കണ്ടതിന് ശേഷം തന്നെ വിളിച്ച് സംസാരിച്ചതിനും നന്ദി. ഇത് സൂചിപ്പിക്കുന്നത് താങ്കളൊരു മികച്ച കലാകാരി കൂടിയാണെന്നാണ്. അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.