കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ മനം കവര്‍ന്ന് കാവ്യയും ദിലീപും

single-img
1 July 2019

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയുടെ മാമോദീസാ ചടങ്ങായിരുന്നു ഞായറാഴ്ച. ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കാവ്യാ മാധവന്‍, ദിലീപ്, അനു സിതാര, അബു സലീം തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷം അതിഥികള്‍ക്കായി പ്രത്യേക സത്കാരം ഒരുക്കിയിരുന്നു. മമ്മൂട്ടി കുടുംബ സമേതമാണ് സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദുല്‍ഖറും അമാലും കുഞ്ഞും എത്തിയിരുന്നു. ദിലീപും കാവ്യയും പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ചെയ്തത്.

അതേസമയം, ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്നാണ് പ്രിയ പറയുന്നത്. ‘ ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല.

പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നു.