അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു

single-img
1 July 2019

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ആര്‍ ഐശ്വര്യയാണ് വധു. വിജയ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നും വിജയ് പത്രക്കുറിപ്പില്‍ പറയുന്നു. ജൂലൈയില്‍ ആയിരുക്കും വിവാഹം. സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുകയെന്നും വിജയ് അറിയിച്ചു.

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് എന്നും വിജയ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശിര്‍വാദം ചോദിച്ചുകൊണ്ടും പിന്തുണകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുമാണ് വിജയ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജൂലൈ 11–നാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്രാസ് പട്ടണം, ദൈവത്തിരുമകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എഎല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2017ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു.