പ്രിയങ്കാ ഗാന്ധി സംസാരിക്കുന്നത് കിട്ടാത്ത മുന്തിരിയെ പഴിക്കുന്നത് പോലെ: യോഗി ആദിത്യനാഥ്‌

single-img
30 June 2019

ക്രിമിനലുകൾ അവര്‍ക്ക് തോന്നിയത് പോലെ ചെയ്യുകയും സര്‍ക്കാര്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് പ്രിയങ്കാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കാ ഗാന്ധി സംസാരിക്കുന്നത് കിട്ടാത്ത മുന്തിരിയെ പഴിക്കുന്നത് പോലെയാണ് എന്ന് യോഗി പറയുന്നു.

യുപിയിൽ ക്രിമിനലുകളില്‍ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ സംസ്ഥാന പോലീസ് പരാജയമാണെന്നും, ഗുണ്ടകൾക്ക് സർക്കാർ കീഴടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ് പ്രിയങ്കയെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്ന് യോഗി മറപടി നൽകി.

പ്രിയങ്കാ ഗാന്ധിയുടെ പാർട്ടി അധ്യക്ഷൻ പരാജയപ്പെട്ട സ്ഥലമാണ് ഉത്തർപ്രദേശെന്ന് രാഹുലിന്റെ തോൽവിയെ സൂചിപ്പിച്ച് യോഗി പരിഹസിച്ചു. അതേപോലെ ഡൽഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ തങ്ങൾക്ക് ലഭിക്കേണ്ട മാധ്യമശ്രദ്ധ മറ്റുള്ളവർ കെെക്കലാക്കുമെന്ന ഭയമാണ് ഇവർക്കുള്ളതെന്നും യോഗി പറഞ്ഞു.