വയനാട്ടിൽ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കടുവ: ​വീഡിയോ വെെറൽ

single-img
30 June 2019

റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ട് ബൈക്ക് യാത്രികര്‍. ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തം. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി – പുൽപ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് സംഭവം നടന്നത്.

ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് മൂന്ന് കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു.