ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച ഉത്തരകൊറിയയില്‍

single-img
30 June 2019

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ദ​ക്ഷി​ണ- ഉ​ത്ത​ര കൊ​റി​യ​ക​ള്‍​ക്കി​ട​യി​ലു​ള്ള സൈ​നി​ക​മു​ക്ത മേ​ഖ​ല​യി​ല്‍ വെ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഇ​ത്.

താങ്കൾ ഒരടി കൂടി മുന്നോട്ട്​ വെക്കുകയാണെങ്കിൽ ഉത്തരകൊറിയൻ മണ്ണിൽ കാലു കുത്തുന്ന ആദ്യ യു.എസ്​ പ്രസിഡൻറായി മാറുമെന്ന്​ കിം ​ജോങ്​ ഉൻ അറിയിച്ചു. തുടർന്നായിരുന്നു ട്രംപിന്റ ഉത്തരകൊറിയയിലേക്കുള്ള ചരിത്രപരമായ പ്രവേശനം.

കൊറിയൻ യുദ്ധത്തിന് ശേഷം 1953 മുതൽ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കൻ പ്രസിഡന്റ് എത്തുന്നത്.

ഇരു ഭരണാധികാരികളും തമ്മിൽ ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതികളുണ്ടായിട്ടില്ലെങ്കിലും ഇരു രാജ്യത്തലവൻമാരും തമ്മിൽ നേരിട്ട് കാണാനും ഹസ്തദാനം നടത്താനും തയ്യാറായെന്നത് ശ്രദ്ധേയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ട്രംപ്​ ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന്​ കിം ജോങ്​ ഉൻ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന്​ പുതിയൊരു തുടക്കത്തിന്​ ഇത്​ കാരണമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി. ട്രംപിനൊപ്പം മകൾ ഇവാൻകയും മരുമകൻ ജാവേദ്​ കുഷ്​നറും ഉണ്ടായിരുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂൺ ജെ ഇൻ കൂടികാഴ്​ചക്ക്​ സാക്ഷിയായിരുന്നു.