തന്‍റെ മണ്ഡലത്തില്‍ കൃഷി സ്ഥലത്ത് ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യാ ഹരിദാസ്; വീഡിയോ വൈറല്‍

single-img
30 June 2019

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും റെക്കോര്‍ഡ് വിജയവുമായി ലോക്സഭയിലെത്തിയ രമ്യ ഹരിദാസ് തന്‍റെ മണ്ഡലത്തിലെ കൃഷി സ്ഥലത്ത് ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ്. രമ്യ തന്റെ തന്നെ സോഷ്യല്‍ മീഡിയാ അക്കൌണ്ടിലൂടെയാണ് ഞാറ് നടുന്നതിന്‍റെയും ട്രാക്ടര്‍ ഓടിക്കുന്നതിന്‍റെയും വീഡിയോ പോസ്റ്റ് ചെയ്തത്.

Posted by Ramya Haridas on Saturday, June 29, 2019

രമ്യയുടെ ഈ പോസ്റ്റുകള്‍ക്ക് കീഴില്‍ അഭിനന്ദനങ്ങളുമായി നിറയെ കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. നിലവില്‍ ഉണ്ടായിരുന്ന ഇടതുപക്ഷ എംപിയായ പി കെ ബിജുവിനെ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം സ്വന്തമാക്കിയത്.

Posted by Ramya Haridas on Saturday, June 29, 2019