ജനതാദള്‍ എസില്‍ വന്‍ അഴിച്ചുപണി; സികെ നാണു പുതിയ സംസ്ഥാന അധ്യക്ഷന്‍

single-img
30 June 2019

വടകര എംഎല്‍എയായ സികെ നാണുവിനെ പുതിയ ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷനായി തെര‍ഞ്ഞെടുത്തു. അധ്യക്ഷന്‍ ആരാകും എന്നതിനെ സംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സികെ നാണുവിനെ തെരഞ്ഞെടുത്തത്.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് മാത്യു ടി തോമസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും കെ കൃഷ്ണന്‍കുട്ടി മന്ത്രിയായതിനെ തുടര്‍ന്നാണ് ജെഡിഎസ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. സംസ്ഥാന നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണന്‍ കുട്ടി തുടങ്ങിയവരുമായി എച്ച് ഡി ദേവഗൌഡ നടത്തിയ ചര്‍ച്ചയില്‍ തന്നെ പുതിയ സംസ്ഥാന അധ്യക്ഷനെ കുറിച്ച് ധാരണയായിരുന്നു.

അധ്യക്ഷനാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സികെ നാണുവിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതോടെ സംസ്ഥാന പാര്‍ട്ടിക്കുള്ളിലും ചില അഴിച്ച് പണികള്‍ ഉണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷം സികെ നാണുവിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാട് കൃഷ്ണന്‍കുട്ടി വിഭാഗം സ്വീകരിച്ചപ്പോള്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട മാത്യു ടി തോമസിനെ അധ്യക്ഷനാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. തര്‍ക്കം ഉടലെടുത്ത പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൌഡയാണ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.