ലോകകപ്പ്: ഇന്ത്യക്കെതിരെ സെഞ്ച്വറിയുമായി ജോണി ബെയര്‍സ്‌റ്റോ; ഇംഗ്ലണ്ട് ശക്തമായ നിലയില്‍

single-img
30 June 2019

ലോകകപ്പില്‍ സെമിയിലെത്താന്‍ ഒരു ജയം മാത്രം ശേഷിക്കെ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ. കേവലം 90 പന്തുകളില്‍ നിന്നാണ് താരം തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടോസ് ലഭിച്ച ശേഷം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബെയര്‍ സ്‌റ്റോയും ജേസണ്‍ റോയും നല്‍കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍133 പന്തുകളില്‍ നിന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയിത്. ഓവര്‍ 23 ല്‍ നില്‍ക്കെ കുല്‍ദീപിന്റെ പന്തില്‍ ബൗണ്ടറിക്കരിടെ ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് ജേസണ്‍ റോയ്(66)മടങ്ങിയത്. നിലവില്‍ ജോറൂട്ട് 12 ഉം ബെയര്‍സ്‌റ്റോയുമാണ് ക്രിസില്‍. 26 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.