എയിംസില്‍ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു

single-img
30 June 2019

രാജസ്ഥാനിലെ ജോധ്പൂരില്‍ എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു. ബിജു പുനോജ് എന്ന നഴ്‌സാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം.

ആശുപത്രിയുടെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയറ്ററിനു സമീപത്തെ മുറിയില്‍ കയറി വാതില്‍ പൂട്ടിയാണ് നഴ്‌സ് സ്വയം തീകൊളുത്തിയതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷ്ണര്‍ ചെയിന്‍ സിങ് മഹേച്ച പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷമായി ബിജു പുനോജ് ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.