ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ്; ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ ടോവിനോ

single-img
29 June 2019

ടോവിനോ തോമസ്‌ പറഞ്ഞതിനെ മാറ്റിയെടുത്ത ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്ക് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. ടോവിനോ തോമസ് സ്കൂളില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത വാര്‍ത്തയെ വളച്ചൊടിച്ച്‌ അതിന്റെ തലക്കെട്ട് മറ്റൊന്ന് ആക്കി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിച്ചതാണ് താരം പ്രതികരിക്കാന്‍ പ്രേരണ ആയത്.

കൃഷിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ നടന്‍ ടോവിനോ പങ്കെടുത്ത വാര്‍ത്ത മറ്റൊരു വ്യാഖ്യാനത്തില്‍ ” തനിക്ക് സിനിമയില്ലെങ്കിലും പറമ്പില്‍ കിളച്ച്‌ ജീവിക്കും” എന്ന തലക്കെട്ട് നല്‍കി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് താരം തന്നെ നേരിട്ട് ഏഷ്യാനെറ്റ് വാര്‍ത്തയുടെ ലിങ്കിന് കീഴില്‍ കമന്റ് ബോക്സില്‍ വന്നു അദ്ദേഹത്തിന്റെ കമന്റ് ഇട്ടത്.

ചാനലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിനു കീഴില്‍ ടോവിനോ തന്നെ നേരിട്ട് വന്ന് ഇട്ട കമന്റ്‌ ഇങ്ങനെ:

“ലേശം ഉളുപ്പ് വേണ്ടേ Asianet Newse ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ് ! Shame on you Asianet News !! “

ടോവിനോയുടെ ഈ സത്യസന്ധമായ പ്രതികരണ മറുപടിക്ക് പിന്തുണയുമായി ഒരുപാട് ആരാധകരും എത്തിച്ചേര്‍ന്നു. ഏഷ്യാനെറ്റ് ന്യൂസ് അപ്ഡേറ്റ് ചെയ്ത വാര്‍ത്തക്ക് കിട്ടിയ ലൈക്കുകളെക്കാള്‍ ലൈക്ക് ടോവിനോയുടെ ഈ മറുപടിക്ക് ലഭിച്ചു.