ദുൽഖർ സൽമാനെ ആരാധിക്കുന്ന പിവി സിന്ധു

single-img
29 June 2019

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന് ലോകമെമ്പാടും ആരാധകരുണ്ട്. ദുല്‍ഖര്‍ സിനിമകളോടുള്ള ഇഷ്ടത്തിന് ഭാഷയുടെ പോലും അതിർവരമ്പില്ല . ഇപ്പോഴിതാ തനിക്ക് സിനിമയിലെ ഇഷ്ടതാരം ദുൽഖർ സൽമാൻ ആണെന്ന് വെളിപ്പെടുത്തുകയാണ് ബാഡ്‌സ്മിന്റണ് താരം പി വി സിന്ധു .

തെലുങ്കു സിനിമയില്‍ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്നും പറഞ്ഞു. സമയം ലഭിക്കുമ്പോള്‍ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളഭാഷ നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. ഒടുവില്‍ കണ്ട മലയാളം ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ദുല്‍ഖറിനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഓ കെ കണ്‍മണിയും കണ്ടിരുന്നു- സിന്ധു പറയുന്നു.