അനിൽ ബാബു കൂട്ടുകെട്ടിലെ ബാബു നാരായണൻ വിടപറഞ്ഞു

single-img
29 June 2019

പ്രശസ്ഥ മലയാളം ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6.45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം.

ബാബു നാരായണന്‍ അനില്‍ കുമാര്‍ (അനില്‍ ബാബു) കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. പട്ടാഭിഷേകം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ് തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. 

നെടുമുടി വേണു, പാര്‍വ്വതി, മുരളി എന്നിവരെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത അനഘയായിരുന്നു ആദ്യ ചിത്രം. 2013ല്‍ മംമ്ത മോഹന്‍ദാസ്, കനിഹ, കൃഷ് ജെ സത്താര്‍ എന്നിവരെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.