രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലെ വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം

single-img
28 June 2019

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 22 സീറ്റുകളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ 17 സീറ്റുകള്‍ യു.ഡി.എഫ് നേടി. ബി.ജെ.പിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. തൃശൂരില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി നേരിട്ടു. എല്ലാ വാര്‍ഡുകളിലും യു.ഡി.എഫ് വിജയം നേടി.

അതേസമയം, വയനാട്ടിലെ ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി ‘കെ.മൊയ്തീനെയാണ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞതവണ വാര്‍ഡില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡിലാണ് എല്‍.ഡി.എഫിന്റെ മികച്ച വിജയം. ഇതോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു.