സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു; കൂടെയുണ്ടായിരുന്ന മലയാളിക്ക് പരിക്ക്

single-img
28 June 2019

സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കോഡൂര്‍ വലിയാട് സ്വദേശി അഷ്‌റഫ് എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വലിയാട് സ്വദേശി സാദിഖിന് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന സെയില്‍സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.