കെഎസ്ആർടിസി ലാഭം കൊയ്യുന്നു; സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു

single-img
28 June 2019

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നതായി റിപ്പോർട്ട്. ഇന്നു മുതലുള്ള സര്‍വീസുകള്‍ക്ക് പല ബസ് കമ്പനികളും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. അതേസമയം, വാരാന്ത്യത്തില്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ബെംഗളൂരുവിലേയ്ക്ക് നിലവിലുള്ള 49 സര്‍വീസുകള്‍ക്കു പുറമേ 15 സര്‍വീസുകള്‍ കൂടി നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എല്ലാ ബസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്. 

പണിമുടക്കു തുടരുന്ന സാഹചര്യത്തില്‍ കേരള ആര്‍ടിസി ഇന്നു ബെംഗളൂരുവില്‍ നിന്ന് 24ഉം കര്‍ണാടക ആര്‍ടിസി 29ഉം സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ ഇന്നനുവദിക്കും. ഇന്നലെ കേരള ആര്‍ടിസിക്ക് 12 സ്‌പെഷല്‍ സര്‍വീസ് ഉണ്ടായിരുന്നു.