ജപ്പാനിലെത്തിയ പ്രധാനമന്ത്രിക്ക് ‘ജയ് ശ്രീ റാം വന്ദേ മാതരം’ വിളികളോടെ സ്വീകരണം

single-img
28 June 2019

ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ജയ് ശ്രീ റാം വന്ദേ മാതരം’ വിളികളോടെ സ്വീകരണം. കോംബെയിലുള്ള ഗസ്റ്റ് ഹൗസില്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ജനക്കൂട്ടത്തില്‍ നിന്ന് ‘ജയ് ശ്രീ റാം വന്ദേ മാതരം’ വിളികളുയര്‍ന്നത്. 

ഇവര്‍ക്ക് നേരെ മോദി കൈവീശി കാണിച്ചു. തന്റെ പ്രസംഗത്തില്‍ ജനക്കൂട്ടത്തെ ഭാരതത്തിന്റെ പ്രതിനിധികള്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മോദി.