പാർട്ടിക്കാരൻ തന്നെ പരാതി നൽകി; അനധികൃത സ്വത്ത് സമ്പാദനത്തിൽ സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം

single-img
28 June 2019

പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെതിരെ വീണ്ടും അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനം. അനധികൃതമായ സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി കളമശേരിയിലെ തന്നെ പാര്‍ട്ടി നേതാവാണ് പരാതി നല്‍കിയത്.

പരാതിയില്‍ സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും ഇവ നിര്‍മ്മിച്ചത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്നുമാണ് പ്രധാനമായും പരാതിയില്‍ പറയുന്നത്. പക്ഷെ പരാതിയിലെ ആരോപണം തെറ്റാണെന്ന് സക്കീര്‍ ഹുസൈന്‍ ജില്ലാ കമ്മറ്റിയില്‍ പറഞ്ഞു. തനിക്ക് നിലവില്‍ രണ്ട് വീട് മാത്രമാണ് ഉള്ളതെന്നും സക്കീര്‍ ഹുസൈന്‍ കമ്മിറ്റിയില്‍ പറഞ്ഞു.

ജോലിയുള്ള ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമായത് കൊണ്ട് നികുതി നല്‍കേണ്ടിവരും. അതിനാല്‍ ലോണ്‍ എടുത്താല്‍ നികുതി ഒഴിവാക്കാം എന്നത് കൊണ്ടാണ് രണ്ടാമത്തെ വീട് വാങ്ങിയതെന്നും സക്കീര്‍ കമ്മിറ്റിയില്‍ പറഞ്ഞു.