മതിയായ രേഖകളില്ലാതെ പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയിൽ

single-img
28 June 2019

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയില്‍. കേരളത്തിലുള്ള വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഓഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ സംസ്ഥാനത്തേക്ക് എത്തിച്ചത്.

മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായെത്തിയ ഓഡിഷ സ്വദേശിയായ നാഗേന്ദ്രയാണ് തൃശൂരില്‍ നിന്നും പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്നും രക്ഷപെടുത്തിയ പെണ്‍കുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.