ബിജെപിയ്ക്ക് ഒന്‍പത് വോട്ട് ലഭിച്ച റാന്നിയിലെ വാര്‍ഡ് മാത്രമല്ല, ആറ് വോട്ടുകള്‍ മാത്രം ലഭിച്ച വാര്‍ഡും ഉണ്ട് ഇവിടെ കായംകുളത്ത്

single-img
28 June 2019

ഇന്ന് നടന്നസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 44 വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു വാര്‍ഡില്‍ ബിജെപിക്ക് ആകെ ലഭിച്ചത് ആറ് വോട്ട് മാത്രം. വാര്‍ത്തകളില്‍ പക്ഷെ നിറഞ്ഞു നിന്നിരുന്നത് ശബരിമല യുവതീ പ്രവേശനത്തിനെതിര സമരം നടന്ന റാന്നിയില്‍ ബിജെപിക്ക് ലഭിച്ച ഒന്‍പത് വോട്ടുകള്‍ ആയിരുന്നു. കായംകുളം നഗരസഭയില്‍ എട്ടാം വാര്‍ഡിലാണ് ബിജെപിയ്ക്ക് ആറ് വോട്ടുകള്‍ മാത്രം ലഭിച്ചത്.

ഇവിടെ വിജയിച്ചത് ഇടതുപക്ഷത്തിന്റെ എ ഷാജിയാണ്. ബിജെപിയ്ക്ക് ഒന്‍പത് വോട്ടുകള്‍ മാത്രം ലഭിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണില്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.