ഒരു കാർഡിന് ഇനിവെറും 325 മില്ലി ലിറ്റർ മണ്ണെണ്ണ മാത്രം: സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

single-img
28 June 2019

സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു കാര്‍ഡിനു മാസം 500 മില്ലി ലീറ്റര്‍ മണ്ണെണ്ണയാണു വിതരണം ചെയ്യുന്നത്. ഇനിമുതല്‍ ഇത് കാര്‍ഡ് ഒന്നിന് 325 മില്ലി ലിറ്റര്‍ എന്ന കണക്കാകും.

കേരളത്തിന്റെ ത്രൈമാസ വിഹിതം 13,908 കിലോ ലീറ്റര്‍ ആയിരുന്നു. ഇതു കേന്ദ്രം 9,264 കിലോ ലീറ്ററായി കുറച്ചതോടെ വിതരണം പ്രതിസന്ധിയിലായി. 

കേന്ദ്രത്തിന്റെ കണക്കനുസരിച്ചു കേരളത്തിലെ പാചകവാതക വിതരണം 110% ആണ്. അതിനാല്‍ മണ്ണെണ്ണ വിതരണം കുറയ്ക്കുന്നുവെന്നാണ് വിശദീകരണം. ബംഗാളില്‍ 2 വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിനുശേഷം ബംഗാളിന്റെ വിഹിതം കുറച്ചിട്ടില്ല.