ഹരിയാന കോണ്‍ഗ്രസ് വക്താവ് വെടിയേറ്റു മരിച്ചു

single-img
27 June 2019

ഹരിയാന കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി (39) വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അജ്ഞാതന്‍ വെടിവച്ചത്. ഫരീദബാദിലെ ജിമ്മില്‍ നിന്നും പുറത്തേക്കുവരുമ്പോഴാണ് വെടിയേറ്റത്. പത്തിലധികം വെടിയുണ്ടകള്‍ ദേഹത്ത് തുളച്ചു കയറിയെന്നാണ് വിവരം. അടുത്തിടെയാണ് ചൗധരി ഐഎന്‍എല്‍ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാര്‍ രംഗത്തെത്തി. കാട്ടുനീതിയാണ് ഇവിടെയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അതിക്രമം ചെറുക്കുന്നതിനിടെ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും റിപ്പോര്‍ട്ടു ചെയ്തിരുന്നു.