ആശുപത്രിയില്‍ ടിക് ടോക് ഷൂട്ട്; നഴ്‌സുമാര്‍ക്കെതിരെ നടപടി

single-img
27 June 2019

ഒഡീഷയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നോട്ടീസ് അയച്ചത്. നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍വെച്ചാണ് നഴ്‌സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. നഴ്‌സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു. നഴ്‌സുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.