നടുറോഡില്‍ യുവാവിനെ ഇരുമ്പ് വടികൊണ്ടടിച്ച 25കാരി അറസ്റ്റില്‍

single-img
27 June 2019

നടുറോഡില്‍ യുവാവിനെ ഇരുമ്പ് വടികൊണ്ടടിച്ച 25കാരി അറസ്റ്റില്‍. മൊഹാലി സ്വദേശിയായ ശീതള്‍ ശര്‍മയാണ് അറസ്റ്റിലായത്. ഇവര്‍ കാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചണ്ഡിഗഡിലാണ് സംഭവം. നിതീഷ് എന്ന യുവാവിന്റെ കാര്‍ ശീതള്‍ ശര്‍മയുടെ കാറിലിടിച്ചെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്നാല്‍ ശീതള്‍ ശര്‍മ കാര്‍ പിറകോട്ടെടുത്തപ്പോള്‍ നിതീഷിന്റെ കാറില്‍ ഉരസുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.