സ്വകാര്യ ബസ് സമരം തുടരുന്നു; ഇരട്ടി ലാഭവുമായി കെഎസ്ആർടിസി

single-img
27 June 2019

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെഎസ്ആര്‍ടിസി യാത്രക്കാരിൽ വൻ വർദ്ധന. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധനയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

Support Evartha to Save Independent journalism

തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്.യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ യാത്രാസൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.

സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതിന് ശേഷം ഇത് 2500ല്‍ കവിഞ്ഞു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. . 

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷല്‍ സര്‍വീസുകളിലും ആളധികമുണ്ട്. വാരാന്ത്യങ്ങളിലാണ് ബസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത്. 21 അധിക സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.