ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ച് രണ്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

single-img
27 June 2019

Support Evartha to Save Independent journalism

പശ്ചിമ സൈബീരിയയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ റഷ്യന്‍ നിര്‍മിത എഎന്‍ 24 വിമാനത്തിന് തീപിടിച്ച് രണ്ടു പൈലറ്റുമാര്‍ മരിച്ചു. അപകടത്തില്‍ നിസാര പരിക്കേറ്റ 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റണ്‍വേയില്‍ നിന്നു തെന്നി നീങ്ങിയ വിമാനം തൊട്ടടുത്ത കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.

പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന് ആകെ തീപിടിക്കുന്നതിന് മുമ്പ് യാത്രക്കാരെ പുറത്തിറക്കാന്‍ സാധിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടമുണ്ടാവാതെ രക്ഷപ്പെട്ടതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്.

വിമാനത്തിലെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെപ്പറ്റി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.youtube.com/watch?time_continue=10&v=036ZkwLveD4