18ാം പടിയേറി മമ്മൂക്കയും പിള്ളേരും; ട്രെയ്‌ലര്‍ പുറത്ത്

single-img
27 June 2019

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 18ാം പടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.
മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് . ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ കോളേജ് അധ്യാപകന്റെ വേഷമാണ് മമ്മൂട്ടിയുടേത്.

Support Evartha to Save Independent journalism

യുവതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായി ഈ സിനിമയിലുണ്ട്. ഈ സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ എആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീത സംവിധാനം. വിജയ് യേശുദാസ്, സിതാര എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.