പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു

single-img
27 June 2019

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു. രാജസ്ഥാനിലെ ബാര്‍മറിലുള്ള ചോഹാട്ടനില്‍ ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവുണ്ടായത്. 

Support Evartha to Save Independent journalism

പതിമൂന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കിലേക്ക് തള്ളിയിട്ടാണ് നാല്‍പ്പത്തി രണ്ടുകാരിയായ വാനു ദേവി കൊലപ്പെടുത്തിയത്. തുടര്‍ന്ന് അമ്മയും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 

സന്തോഷ് (13), മമത (11), നൈന(9), ഹംസ(7), ഹേംലത(3) എന്നിവരാണ് മരിച്ചത്. കൂട്ടമരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടാങ്കില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. അന്വേഷണം ആരംഭിച്ചു.