നുണ പറഞ്ഞ റെയില്‍വേ ജീവനക്കാരനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് യാത്രക്കാരി: വീഡിയോ

single-img
27 June 2019

മുംബൈ സെന്‍ട്രല്‍ ബുക്കിങ് സെന്ററിലാണ് റെയില്‍വേ ജീവനക്കാരനെ യാത്രക്കാരി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം ഇങ്ങനെ:

റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയ യാത്രക്കാരി ഫോണ്‍ അവിടെവച്ച് മറന്നു. കുറച്ചു കഴിഞ്ഞ് കൗണ്ടറിലെത്തി ഫോണ്‍ അന്വേഷിച്ചപ്പോള്‍ ബുക്കിങ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ കണ്ടില്ലെന്നാണ് മറുപടി നല്‍കിയത്.

ഉദ്യോഗസ്ഥന്റെ വാക്കുകേട്ട് കുപിതയായ യാത്രക്കാരി ബുക്കിങ് ഓഫീസിനുള്ളില്‍ കയറുകയും ഉദ്യോഗസ്ഥന്റെ കസേരയ്ക്കരികില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ തന്റെ ഫോണിന്റെ കവര്‍ കണ്ടെത്തുകയും ചെയ്തു.

പിന്നീട് ഉദ്യോഗസ്ഥന്റെ പോക്കറ്റില്‍ നിന്ന് യാത്രക്കാരി തന്റെ ഫോണ്‍ കണ്ടെടുത്തു. ഇതോടെ ഫോണ്‍ ഒളിപ്പിച്ചു വച്ച ശേഷം തന്നോടു നുണ പറഞ്ഞ ഉദ്യോഗസ്ഥനെ യാത്രക്കാരി തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.