യുവനടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന് 45 കാരി മലൈക

single-img
27 June 2019

Support Evartha to Save Independent journalism

യുവനടന്‍ അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് മലൈക അരോറ. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ പ്രണയാര്‍ദ്രമായ ഇന്‍സ്റ്റാഗ്രാം ചിത്രം പങ്കുവച്ചാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.

അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം.

‘ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഇന്‍സേന്‍ലി ഫണ്ണി ആന്‍ഡ് അമേസിങ് അര്‍ജുന്‍ കപൂര്‍. ലൗവ് ആന്‍ഡ് ഹാപ്പിനെസ് ഓള്‍വെയ്‌സ്’ മലൈക കുറിച്ചു. അര്‍ജുനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മലൈകയുടെ കുറിപ്പ്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍.

45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക മുപ്പത്തിനാലുകാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.

അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലിയും ഏറെ വിമര്‍ശനം ഉണ്ടായിരുന്നു.