സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും

single-img
27 June 2019

സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജൻ റിസോര്‍ട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു.

ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജൻ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുടുംബസമേതം രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യാൻ റോള്‍സ് റോയ്‌സ് നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. വീട്ടില്‍ നിന്ന് നിങ്ങളെയും കൊണ്ട് പ്രധാന ടൂറിസ്‌ററ് കേന്ദ്രങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തുന്നതിനും കൂടാതെ താല്പര്യമുള്ളവര്‍ക്ക്
റോള്‍സ് റോയ്‌സിനൊപ്പം സെല്‍ഫിയെടുക്കുന്നതിനും ഓക്‌സിജൻ റിസോര്‍ട്ടില്‍ സൗജന്യമായി താമസിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശേഷം തിരികെ റോഡിലുള്ള കുണ്ടും കുഴിയിലും പെട്ടിട്ടുള്ള കഷ്ടപ്പാടുകളൊന്നുമില്ലാതെ റോള്‍സ് റോയ്‌സില്‍ ഒഴുകി നിങ്ങളുടെ വീട്ടിലെത്താം എന്നുള്ളത് ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും.

വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ടു 5 മുതല്‍ 25 വര്‍ഷം വരെയുള്ള ഓക്‌സിജൻ റിസോര്‍ട് ടൈം ഷെയര്‍ മെമ്പര്‍ഷിപ്പ് സ്വന്തമാക്കുന്നതിലൂടെ എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഊട്ടി, മൂന്നാര്‍, തേക്കടി, ആലപ്പുഴ, ഗോവ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 9 മാസമായി ഓക്‌സിജൻ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

1000 ഏക്കറില്‍ മൂന്നാറില്‍ റിസോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടി സ്വര്‍ഗ്ഗതുല്യമായ ഓക്‌സിജൻ റിസോര്‍ട്ട് ഉടൻ ആരംഭിക്കുകയും ചെയ്യും.

18003157171 ല്‍ മിസ്‌കോള്‍ ചെയ്‌തോ http://www.chemmanurinternationalgroup.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ നിങ്ങള്‍ക്ക് കൂടുല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്. എന്ന് ചെയര്‍മാൻ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബോബി ചെമ്മണൂർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു