വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; ട്രെയിലര്‍ പുറത്ത്

single-img
26 June 2019

കുഞ്ചാക്കോ നായകനായ അള്ള് രാമേന്ദ്രന്‍, പിന്നീട് വന്ന പോരാട്ടം എന്നീസിനിമകളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ട്രെയിലര്‍ പുറത്ത് വന്നു. വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

സൂപ്പര്‍ ഹിറ്റായ കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശൂര്‍ ജില്ല കഥാപശ്ചാത്തലമായാണ് കഥ മുന്നോട്ട് പോകുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ജസ്റ്റിന്‍ വര്‍ഗീസിന്‍റേതാണ് സംഗീതം. സിനിമയുടെ റിലീസ് തിയതി പുറത്ത് വിട്ടിട്ടില്ല.