ട്രോൾ ഉണ്ടാക്കുക എന്നത് അവരുടെ ജോലി, എന്റെ ജോലി ജനങ്ങളെ സേവിക്കുക എന്നതാണ്: തൃണമൂൽ എംപി നുസ്രത്ത് ജഹാൻ

single-img
26 June 2019

തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപി ആയപ്പോള്‍ മുതൽ നുസ്രത്ത് ജഹാൻ റുഹി സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുകയാണ്. എന്നാല്‍ തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറയുന്നു.

Doante to evartha to support Independent journalism

ജോലി എന്നത് ഒരു തരത്തിലുള്ള പ്രാർത്ഥന തന്നെയാണെന്നും പാർലമെന്‍റിലെ പ്രായം കുറഞ്ഞ എംപിമാരായ തനിയ്ക്കും മിമി ചക്രബർത്തിക്കും വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നുസ്രത്ത് പറഞ്ഞു. അഭിനയിക്കുക എന്നത് തന്‍റെ തൊഴിലാണെന്നും അത് ഉപേക്ഷിക്കാനാവില്ലെന്നും പറഞ്ഞ നുസ്രത്ത്, താന്‍ രാഷ്ട്രീയത്തെ ഗൗരവമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. പാര്‍ലമെന്റില്‍ നേരത്തെ എംപിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതേ ദിവസം വിവാഹ ചടങ്ങുകളുണ്ടായിരുന്നതിനാൽ നുസ്രത്തിന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

അതേപോലെ നുസ്രത്ത് ജഹാന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തിക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുവരും ചൊവ്വാഴ്ചയാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.