ഝാർഖണ്ഡിലെ ആൾക്കൂട്ട ഹത്യ വേദനയുണ്ടാക്കി; പക്ഷേ ഒരു സംസ്ഥാനത്തെ മുഴുവൻ അപമാനിക്കരുത്: നരേന്ദ്ര മോദി

single-img
26 June 2019

ഝാർഖണ്ഡിൽ 22 വയസുള്ള മുസ്ലീം യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ അതിന്റെ പേരിൽ രാജ്യസഭയിലുള്ള ചിലർ ഝാർഖണ്ഡ് സംസ്ഥാനത്തെ ആൾക്കൂട്ടഹത്യകളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിച്ച് അപമാനിച്ചത് ശരിയായില്ലെന്നും മോദി ലോക്സഭയിൽ പറഞ്ഞു.

ഝാർഖണ്ഡ് സംഭവം തന്നെ മാത്രമല്ല എല്ലാവരെയും വേദനിപ്പിച്ചെന്നും മോദി പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ഝാർഖണ്ട് സംസ്ഥാനത്തെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും മോദി കൂട്ടിച്ചേർത്തു.

അക്രമം ഝാർഖണ്ഡിലായാലും പശ്ചിമ ബംഗാളിലായാലും കേരളത്തിലായാലും ഒരുപോലെ കൈകാര്യം ചെയ്യണമെന്നും മോദി പറഞ്ഞു.

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 24 വയസുആരനായ താബ്രിസ് അന്‍സാരിയെ ഹിന്ദുത്വതീവ്രവാദികളായ ഒരു സംഘം അക്രമികള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത്. സിവില്‍ ഹോസ്പിറ്റലില്‍ നിന്ന ജംഷഡ്പൂരിലെ ആശുപത്രിയിലെത്തിച്ചപ്പോളേക്കും അന്‍സാരി മരിച്ചിരുന്നു. ജയ് ശ്രീരാം, ജയ് ഹനുമാന്‍ എന്നെല്ലാം നിര്‍ബന്ധപൂര്‍വം വിളിപ്പിച്ചായിരുന്നു. ക്രൂരമായ അക്രമം നടന്നത്. അന്‍സാരിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Highlights: Narendra Modi on Jharkhand lynching