‘മാറിനിക്ക്’; പ്രകടനത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

single-img
26 June 2019

Support Evartha to Save Independent journalism

പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് സിപിഎം സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ചാനല്‍ റിപ്പോര്‍ട്ടറെ ആട്ടിയകറ്റി ജില്ലാ സെക്രട്ടറി. മാര്‍ച്ചിനൊപ്പം നടന്നുനീങ്ങി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് ജില്ലാ സെക്രട്ടറിയായ സി.എന്‍ മോഹനന്‍ പെട്ടെന്ന് ക്ഷുഭിതനാകുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു.

എങ്ങനെയാണ് സമരവുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു ന്യൂസ് 18 കൊച്ചി റിപ്പോര്‍ട്ടര്‍ വിനീത വി ജി ജില്ലാ സെക്രട്ടറിയോട് ചോദിച്ചത്. ‘അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണോ ബൈറ്റ് എടുക്കുന്നത്… മാറിനിക്ക്’ എന്ന് കൈചൂണ്ടിക്കൊണ്ടായിരുന്നു സെക്രട്ടറിയുടെ ആക്രോശം.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.

കണ്ണിൽപ്പൊടിയിടൽ സമരം റിപ്പോർട്ടുചെയ്യാൻ വിളിച്ചുവരുത്തിയിട്ട് വനിതാ മാധ്യമപ്രവർത്തകയെ ആക്ഷേപിച്ച് ആട്ടിയോടിക്കുന്ന സി. പി. എം ഏറണാകുളം ജില്ലാ സെക്രട്ടറി. പത്രപ്രവർത്തകയൂനിയൻ എന്നു പറയുന്ന സി. പി. എമ്മിന്റെ കൂലിത്തൊഴിലാളികളിൽ അന്തസ്സുള്ള ഒരാളും ഇല്ലേ? ബഹിഷ്കരിക്കാനും പ്രസ്താവന ഇറക്കാനും പ്രമേയം പാസ്സാക്കാനും?

Posted by K Surendran on Wednesday, June 26, 2019