ബിനോയി കോടിയേരി രാജ്യം വിടരുത്; മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

single-img
26 June 2019

ലൈം​ഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കാനിരിക്കെയാണ് നോട്ടീസ്. ഒളിവിൽ കഴിയുന്ന ബിനോയ് രാജ്യം വിടാതിരിക്കാനാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. 

എമി​ഗ്രേഷൻ വിഭാ​ഗത്തിന് ബിനോയിയുടെ പാസ്പോർട്ടിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല. നേരത്തെ ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു. 

ബിനോയ് കോടിയേരിക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

അതിനിടെ, പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 164പ്രകാരം രഹസ്യമൊഴിയെടുക്കാന്‍ മുംബൈ പൊലീസ് നടപടികൾ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും വേണ്ടി വന്നാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും ഓഷിവാരോ പൊലീസ് പറഞ്ഞു.