ബസിലെ ജനറല്‍ സീറ്റില്‍ ഒപ്പമിരുന്നു; യുവതിയുടെ പരാതിയില്‍ അംഗവൈകല്യമുള്ള യുവാവ് പൊലീസ് കസ്റ്റഡിയില്‍

single-img
26 June 2019

Support Evartha to Save Independent journalism

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരേ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പോലീസ് സ്റ്റേഷനില്‍ കണ്ടല്ലൂര്‍ സ്വദേശിനി പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയര്‍ക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട്, ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.

ഇദ്ദേഹം കായംകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്ക് ബസ് വിട്ടുപോയിരുന്നു. തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഹരിപ്പാട്ട് സ്റ്റാന്‍ഡില്‍ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും ചൊവ്വാഴ്ച സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല.