അടിയന്തരാവസ്ഥയെക്കുറിച്ച് പോസ്റ്റിട്ട കോടിയേരി ‘വടികൊടുത്ത് അടിവാങ്ങി’

single-img
26 June 2019

അടിയന്തരാവസ്ഥാ വിരുദ്ധ ദിനാചരണം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന പെരുമഴ. അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ഥങ്ങളുള്ളതുമായ കമന്റുകളാണ് പോസ്റ്റിനു താഴെ.

Support Evartha to Save Independent journalism

‘മകനെ കാണാതെ പോയിട്ടും രാജ്യം രക്ഷിക്കാന്‍ കാണിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ.. അതിനിരിക്കട്ടെ കുതിരപ്പവന്‍’, ‘പാര്‍ട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവില്‍ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാര്‍ഥ അടിയന്തരാവസ്ഥ’, ‘പിടികിട്ടാപ്പുള്ളിയായ മകനെ നിയമത്തിനു മുന്‍പില്‍ ഹാജരാക്കിയിട്ടുപോരേ ഈ വീരവാദം’, ‘കേരളത്തിലെ ഒരച്ഛന് മകന്‍ നഷ്ടപ്പെട്ടിട്ട് ഒരാഴ്ചയായി.. ഇവിടുത്തെ മൂരാച്ചി മാധ്യമങ്ങളൊന്നും അതു ചര്‍ച്ചയാക്കിയിയില്ല.. കാരണം, നഷ്ടപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകനെയാണ്’,’അടിയന്തരമായി വീട്ടിലെ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കൂ സാറേ…’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

https://www.facebook.com/KodiyeriB/?ref=nf&hc_ref=ARTk-So94SsMfsGaMOPiURaSWBYa6cJqGC_fgsUJKcCP2xvKUNQCYyXVxT1uJLPUSjg