പതിനാറാം വയസില്‍ ലൈംഗികാക്രമണം: നടി കങ്കണ റണൗത്തിനും സഹോദരിക്കും കോടതി സമന്‍സ് അയച്ചു

single-img
26 June 2019

ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരിക്കും കോടതി സമന്‍സ് അയച്ചു. നടന്‍ ആദിത്യ പാഞ്ചോളിയും ഭാര്യയും സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് കങ്കണയ്ക്കും സഹോദരി രംഗോളിക്കും കോടതി സമന്‍സ് അയച്ചത്.

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്.

പതിനാറാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാത്സംഘം ചെയ്‌തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെ ആദിത്യ പാഞ്ചോളി കങ്കണയ്‌ക്കെതിരെയും പരാതി നല്‍കി.