ജഗന്‍മോഹന്‍ റെഡ്ഡി ഉത്തരവിട്ടു; ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിച്ചുതുടങ്ങി

single-img
26 June 2019

Support Evartha to Save Independent journalism

ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം പൊളിച്ചുതുടങ്ങി. ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്‍പൊളിച്ചുനീക്കണമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

നിയമങ്ങള്‍ ലംഘിച്ചാണ് പ്രജാവേദിക നിര്‍മിച്ചതെന്നും നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. സാധാരണക്കാര്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ സ്വീകരിക്കുന്ന നടപടികളാണ് പ്രജാവേദികയുടെ കാര്യത്തിലും സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രതികരണം.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുമതി തരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷ നേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.