പാര്‍ട്ടി ഫോറങ്ങളില്‍ പറയേണ്ടത് അവിടെത്തന്നെ പറയണം, നവ മാധ്യമങ്ങളിലല്ല; പി ജയരാജനെ തിരുത്തി സിപിഎം

single-img
26 June 2019

സിപിഎമ്മിന്റെ കണ്ണൂര്‍ മുന്‍ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും പാര്‍ട്ടിയുടെ തിരുത്ത്. ആന്തൂരിലെ വിഷയം, സോഷ്യല്‍ മീഡിയ വിഷയങ്ങളിലാണ് പാര്‍ട്ടി തിരുത്ത്. ആന്തൂരിലെ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി പി ജയരാജന്‍ വിമര്‍ശിച്ചത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞു.

Doante to evartha to support Independent journalism

വിത്യസ്തമായ അഭിപ്രായങ്ങള്‍ പറയാന്‍ നവ മാധ്യമങ്ങളെ ഉപയോഗിക്കാതെ പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കണമെന്നും കോടിയേരി പറഞ്ഞു. മുന്‍പ് വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് വീണ്ടും പി ജയരാജനെ പാര്‍ട്ടി തിരുത്തുന്നത്. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധര്‍മ്മശാലയില്‍ പാര്‍ട്ടി വിശദീകരണ യോഗം നടത്തിയപ്പോള്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയെ വേദിയില്‍ ഇരുത്തി പി ജയരാജന്‍ അവരെ വിമര്‍ശിച്ചിരുന്നു. ഇതിനെയാണ് ഇപ്പോള്‍ പാര്‍ട്ടി തിരുത്തിയത്.

നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായ നടപടി ആയിരുന്നില്ലെന്നും, ജനങ്ങള്‍ക്ക് മുന്നില്‍ നടപടി ഉറപ്പ് നല്‍കുന്നതിന് തുല്യമായിപ്പോയി അതെന്നും കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. നഗരസഭയില്‍ സംഭവിച്ച വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ ആയിരുന്നല്ലോ എന്നും കോടിയേരി സൂചിപ്പിച്ചു. അതേപോലെ സോഷ്യല്‍ മീഡിയയില്‍ ജയരാജനെ നിലപാടുകളെ ന്യായീകരിച്ച് പ്രത്യക്ഷപ്പെട്ട പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ടും വിമര്‍ശനം ഉണ്ടായി.