ബിജെപി അധികാരത്തില്‍ എത്തിയശേഷം ഏതെങ്കിലും ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നതോ, ചര്‍ച്ച് കത്തിക്കപ്പെടുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ: അല്‍ഫോണ്‍സ് കണ്ണന്താനം

single-img
26 June 2019

പ്രധാനമന്ത്രി മോദിക്ക് കീഴില്‍ രാജ്യത്തെ ന്യുനപക്ഷം സുരക്ഷിതമാണെന്ന് രാജ്യസഭ എംപി അല്‍ഫോണ്‍സ് കണ്ണന്താനം. അദ്ദേഹം തന്റെ മുന്‍ഗാമികളെക്കാള്‍ ജനാധിപത്യവാദിയാണെന്നും കണ്ണന്താനം പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍കൂട്ട ആക്രമണത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയപ്പോഴായിരുന്നു കണ്ണന്താനത്തിന്റെ മറുപടി.

Doante to evartha to support Independent journalism

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയശേഷം ഏതെങ്കിലും ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നതോ, ചര്‍ച്ച് കത്തിക്കപ്പെടുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു. പക്ഷെ കണ്ണന്താനത്തിന്റെ മറുപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രണങ്ങള്‍ കാണുന്നില്ലെയെന്ന് പ്രതിപക്ഷം ചോദിച്ചു.