തിരക്കേറിയ റോഡിൽ കാറുകൾ തമ്മിൽ ഉരസിയതിൻ്റെ പേരിൽ യുവാവിന് യുവതിയുടെ അസഭ്യവർഷവും മർദ്ദനവും: പിന്നാലെ യുവതിയെ അറസ്റ്റു ചെയ്ത് പൊലീസ്

single-img
26 June 2019

തിരക്കേറിയ റോഡില്‍ കാറുകള്‍ തമ്മില്‍ ഉരസിയതിൻ്റെ പേരില്‍ യുവാവിന് യുവതിയുടെ വക അസഭ്യവര്‍ഷവും മര്‍ദ്ദനവും. യുവതിയുടെ കാറിന്റെ സൈഡില്‍ യുവാവിന്റെ കാര്‍ തട്ടിയതില്‍ പ്രകോപിതയായ വടികൊണ്ട് യുവാവിനെ അടിക്കുകയായിരുന്നു.

ചണ്ഡിഗഢിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം.  യുവാവിന്റെ പരാതിയില്‍ യുവതിയെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

#WATCH Chandigarh: A girl attacks a man with a rod near Tribune Chowk after their cars rammed into each other. She was later arrested & produced before a court after a case was registered against her under multiple sections of the IPC. (Note: Abusive language) (25.06.2019) pic.twitter.com/x0lJBDImf7— ANI (@ANI) June 26, 2019