ക്ലോസറ്റിൽ വീണ ഫോൺ വീണ്ടെടുക്കാൻ ശുചിമുറി തന്നെ പൊളിച്ച് പ്രവാസിയുടെ പരാക്രമം

single-img
25 June 2019

കണ്ണൂർ: പെട്രോൾ പമ്പിലെ ശുചിമുറിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ പ്രവാസി യുവാവ് നടത്തിയ പരാക്രമങ്ങൾ നാട്ടുകാർക്ക് കൌതുകമായി. കഴിഞ്ഞദിവസം പിണറായിലെ പെട്രോൾ പമ്പിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിഅയ്യായിരം മുടക്കാൻ തയാറാണെന്ന തരത്തിൽ കഥകൾ പ്രചരിച്ചതോടെ ഫോൺ പരതൽ നാട്ടിലാകെ ചർച്ചയായി. ഖത്തറിൽ നിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ഫോണാണു യാത്രാമധ്യേ പെട്രോൾ പമ്പിൽ നഷ്ടപ്പെട്ടത്.

താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾക്കൊപ്പമാണ് ഇയാൾ പമ്പിലെത്തിയത്. അവിടെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ യുവാവിന്‍റെ ഫോണ്‍ ശുചിമുറിയുടെ ക്ലോസറ്റിലേക്ക് വീണു. ഫോണ്‍  ലഭിക്കാതെ സ്ഥലം വിടില്ലെന്ന് യുവാവ് വാശിപിടിച്ചു. ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് പല രീതിയില്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പെട്രോള്‍ പമ്പ് അധികൃതരെ വിവരം അറിയിച്ചു.

ഫോൺ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവർ പറഞ്ഞപ്പോൾ ഫോണിനു പുറകിൽ രണ്ടു സ്വർണ നാണയമുണ്ടെന്നാണ് ഇവർ പറഞ്ഞത്. മാൻഹോൾ അടർത്തി മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോൺ ടാങ്കിലേക്കു പോയിട്ടുണ്ടാകുമെന്നു പറഞ്ഞതോടെ ഇത് എടുത്തേ തീരൂ എന്നായി യുവാവ്. മണ്ണുമാന്തി കൊണ്ടുവരാമെന്നും ടാങ്ക് വൃത്തിയാക്കണമെന്നും ഇവർ പറഞ്ഞു. ഇതിന് 20000 രൂപ ചെലവാകുമെന്നു പറഞ്ഞപ്പോൾ യുവാവ് അതിനും തയാറായി. സംശയം തോന്നിയതോടെ പമ്പിലുള്ളവർ പൊലീസിനെ അറിയിച്ചു.

എന്നാല്‍ പൊലീസ് എത്തിയതോടെ  പ്രധാനപ്പെട്ട ഫോൺ നമ്പറുകളും മെമ്മറി കാർഡും ലഭിക്കാന്‍ വേണ്ടിയാണ് ഫോണ്‍ തിരിച്ചുകിട്ടണം എന്നാണ് യുവാവ് പറഞ്ഞത്.

എന്നാല്‍ പൊലീസ് വന്നതോടെ അവിടുന്ന് മടങ്ങിയ സംഘം. വൈകീട്ടോടെ താമരശ്ശേരിയിൽ നിന്നു ടാങ്ക് പൊളിക്കാനുള്ള പണിക്കാരുമായി വൈകിട്ടോടെ ർ വീണ്ടുമെത്തി. ടൈൽസും ക്ലോസറ്റും പൊട്ടിച്ചു ഫോൺ എടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് വീണ്ടും പൊലീസിനെ വിളിച്ചു. ഇതോടെ ഇവര്‍ പണി അവസാനിപ്പിച്ചു. ഇതുവരെ പൊളിച്ചതിന്‍റെ നഷ്ടപരിഹാരമായി 5000 രൂപയും നല്‍കി.

ഫോൺ വീണ്ടെടുക്കാൻ പൊലീസിൽ അറിയിച്ച് വീണ്ടും വരാമെന്നു പറഞ്ഞാണു ഇവർ മടങ്ങിയത്.