എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പപ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്: വിടി ബൽറാം

single-img
25 June 2019

കേരളവര്‍മ്മ കോളേജില്‍ സ്ഥാപിച്ച വിവാദബോര്‍ഡുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ ‘അയ്യപ്പ പ്രസവബോര്‍ഡ്’ ഫോട്ടോഷോപ്പ് ആയിരുന്നു എന്നാണ് ബല്‍റാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. 

‘എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പപ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്.ഇപ്പോ എന്തായി? അത് ഷെയര്‍ ചെയ്തവരൊക്കെ ചമ്മിപ്പോയില്ലേ?’ – ഇതാണ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദബോര്‍ഡിന്മേല്‍ കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റിന്റെ പ്രസ്താവന സഹിതം ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കോ യാതൊരുവിധ ബന്ധവുമില്ല എന്നു വ്യക്തമാക്കി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.