ലോഡ് ചെയ്ത പിസ്റ്റളുമായി അമേരിക്കന്‍ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിൽ

single-img
25 June 2019

വെടിയുണ്ടകള്‍ ലോഡ് ചെയ്ത പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. യുഎസിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്.

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.