അട്ടക്കുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രണ്ട് തടവുകാരെ കാണാതായി

single-img
25 June 2019

തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ട് തടവുകാരെ കാണാതായി. ഇന്ന് വൈകുന്നേരം നാലരയ്ക്ക് ശേഷം ശിൽപ മോൾ, സന്ധ്യ എന്നീ തടവുകാരെ കാണാതാവുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടാണ് ഇരുവരും ജയിലിലായത്. നിലവില്‍ ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ജയിലിനുള്ളിൽ തന്നെ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുളളതിനാൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വിവരം അറിഞ്ഞ് ജയിൽ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തി.